ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ കാട്ടാന ചരിഞ്ഞു
Sunday, August 18, 2024 11:45 AM IST
കോൽക്കത്ത: ബംഗളിൽ ആൾക്കൂട്ട ആക്രമണത്തിൽ കാട്ടാന ചരിഞ്ഞു. ബംഗാളിലെ ജാർഗ്രാം ജില്ലയിലാണ് സംഭവം. ആനയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലടക്കം പ്രചരിച്ചതോടെ അക്രമികൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഗ്രാമത്തിൽ ഒരാൾ മരിച്ചിരുന്നു. ആറ് ആനകൾ ആണ് ജനവാസ മേഖലയിൽ എത്തിയത്. ഗ്രാമത്തിലെ മതിലുകളും ആനകൾ തകർത്തിരുന്നു.
തുടർന്ന് ഹുള്ള എന്നറിയപ്പെടുന്ന ഒരു സംഘം ആളുകൾ കമ്പിവടിയും തീപ്പന്തവുമായി എത്തി കാട്ടാനകളെ ആക്രമിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യാഗസ്ഥരുടെ അറിവോടെയാണ് ആനകളെ തുരത്തുന്ന ഈ സംഘം പ്രവർത്തിക്കുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.