സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
Saturday, August 17, 2024 11:15 PM IST
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി.
നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് മേജര്‍ രവി വിചാരണയെ കാണേണ്ടത്. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാര്യം വിചാരണ ചുമതലയുള്ള കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി അറിയിച്ചു.
പ്രതിപ്പട്ടികയില്‍ നിന്നും വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. 2016ല്‍ എറണാകുളത്ത് ഒരു പരിപാടിക്കിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ മേജര്‍ രവിയുടെ വിവാദ പരാമര്‍ശം.