ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ്‍​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ ആ​ദ്യ സ​മ്മേ​ള​നം സെ​പ്റ്റം​ബ​റി​ൽ 29ന് ​വി​ക്ര​വാ​ണ്ടി​യി​ൽ ന​ട​ക്കും. സെ​പ്റ്റം​ബ​ർ 12ന് ​പാ​ർ​ട്ടി പ​താ​ക അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ റെ​യി​ൽ​വേ ഗ്രൗ​ണ്ടി​ൽ സ​മ്മേ​ള​നം ന​ട​ത്താ​ൻ ആ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ റെ​യി​ൽ​വേ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് വി​ഴു​പ്പു​റ​ത്തേ​ക്ക് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ് ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം വി​ജ​യ് പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം എ​ന്ന പാ​ര്‍​ട്ടി​യും രൂ​പീ​ക​രി​ച്ചു.

സെ​പ്തം​ബ​ര്‍ അ​ഞ്ചി​ന് റി​ലീ​സാ​കാ​നി​രി​ക്കു​ന്ന ദ ​ഗോ​ട്ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഒ​രു ചി​ത്ര​വും കൂ​ടി ചെ​യ്ത് പൂ​ര്‍​ണ​മാ​യും രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ക എ​ന്ന​താ​ണ് ദ​ള​പ​തി​യു​ടെ പ​ദ്ധ​തി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ൾ. 2026ലെ ​ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വി​ജ​യ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.