ഹരിയാന മുഖ്യമന്ത്രി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചു; പരാതി നൽകുമെന്ന് കോൺഗ്രസ്
Saturday, August 17, 2024 9:33 PM IST
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം എസ്സി വിഭാഗത്തിന് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണം മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് വിവാദമായത്.
മന്ത്രിസഭ യോഗത്തിലെ തീരുമാനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംഭവത്തിൽ പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ നിയമസഭാ തരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക.
ഒക്ടോബര്‍ നാലിനാണ് ഹരിയാനയിൽ വോട്ടെണ്ണൽ. ജമ്മു കാഷ്മീരിലെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ജമ്മു കാഷ്മീരിൽ വോട്ടെടുപ്പ്.