തൃ​ശൂ​ര്‍: മാ​നി​നെ കെ​ട്ടി​യി​ട്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​വ​ർ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ പാ​ല​പ്പി​ള്ളി​യി​ൽ ആ​ണ് സം​ഭ​വം.

തോ​ട്ട​ത്തി​ൽ എ​ത്തി​യ മാ​നി​നെ​യാ​ണ് പ്ര​തി​ക​ൾ കെ​ട്ടി​യി​ട്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ വി​നോ​ദ്, ഷി​ബു, സ​ന്തോ​ഷ് കു​മാ​ർ, ഹ​രി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്നെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ൾ മാ​നി​നെ എ​ന്തു​ചെ​യ്‌​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്.