ചാവക്കാട്ട് തെരുവുനായ ആക്രമണം; 10 പേർക്ക് പരിക്ക്
Saturday, August 17, 2024 12:32 PM IST
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ തെരുവുനായ ആക്രമണം. 10 പേർക്ക് കടിയേറ്റു. പഞ്ചായത്തിലെ തൊട്ടാപ്പ് അഞ്ചങ്ങാടി, മൂസാ റോഡ്, മുനക്കക്കടവ് എന്നിവടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്.
പത്ത് വയസുള്ള പെൺകുട്ടി ഉൾപ്പെടെയുള്ളവർക്കു കടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച നായയുടെ പരാക്രമണം രാത്രി വരെ തുടർന്നു. ഇതിനിടയിൽ നായ വണ്ടി ഇടിച്ച് ചത്തു. നായയുടെ കടിയേറ്റവർക്കു താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. കൈക്ക് ഗുരുതരമായി പരിക്കേറ്റ പുഴങ്ങര ഹമീദിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.