മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു
Saturday, August 17, 2024 10:39 AM IST
മലപ്പുറം: പൊന്നാനിയില്‍നിന്ന് മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി. പൊന്നാനി സ്വദേശി ഷൗക്കത്തിനെ ആണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പുലര്‍ച്ചെ നാലോടെയാണ് ഷൗക്കത്തിനെ കാണാനായ വിവരം ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ അറിഞ്ഞത്. ഇതോടെ പോലീസിനെയും കോസ്റ്റ് ഗാര്‍ഡിനെയും വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ഭാഗത്തുവച്ചാണ് ഷൗക്കത്തിനെ കാണാതായത്.