തൊടുപുഴയിൽ കുത്തൊഴുക്കിൽ കാർ ഒഴുകിപ്പോയി; വൈദികനെ രക്ഷപെടുത്തി
Saturday, August 17, 2024 9:45 AM IST
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് അതിശക്തമായ മഴയിൽ വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന വൈദികനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.
മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ ആണ് രക്ഷപെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് വലിയകണ്ടം ഭാഗത്തു വച്ചാണ് അപകടമുണ്ടായത്.
കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് - തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു. റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു.
വൈദികനെ രക്ഷപെടുത്തിയെങ്കിലും കാർ ഒഴുകിപ്പോയിരുന്നു. ഇത് പിന്നീട് നടത്തിയ തിരച്ചിലിൽ നാട്ടുകാർ കണ്ടെത്തി.
അതിശക്തമായ മഴയിൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.