രാജേഷ് കുമാർ സിംഗ് കേന്ദ്ര പ്രതിരോധ സെക്രട്ടറി; ഉത്തരവിറക്കി
Friday, August 16, 2024 9:22 PM IST
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി രാജേഷ് കുമാർ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശിപാർശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നൽകി. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗിന്റെ നിയമനം.
ഒക്ടോബർ 31 ന് ഗിരിധർ അരമനയുടെ കാലാവധി പൂർത്തിയാകും. ഇതിന് പിന്നാലെ രാജേഷ് കുമാർ സിംഗ് ചുമതലയേൽക്കും. 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിംഗ്.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ ഇന്റസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രമോഷൻ സെക്രട്ടറിയായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2026 ഒക്ടോബർ 31 വരെയാണ് കാലാവധി.