വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു
Friday, August 16, 2024 11:02 AM IST
പാലക്കാട്: താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടില്‍ വേലമണി(75) ആണ് മരിച്ചത്.
ക്ഷീര കര്‍ഷകനാണ് മരിച്ച വേലമണി. വെള്ളിയാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. പാല് നല്‍കുന്നതിനായി പോകുന്നതിനിടെ വഴിയരികിലെ കെഎസ്ഇബി പോസ്റ്റില്‍ നിന്നും താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാര്യ: വള്ളിക്കുട്ടി. മക്കള്‍: രാധാകൃഷ്ണന്, രമേഷ്, പരേതനായ രാജേഷ്, സതീഷ്. മരുമക്കള്‍: ദീപ, കുഞ്ഞിലക്ഷ്മി, രമ്യ, പ്രീത.