വയനാട് ദുരന്തം; പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗിൽ റിപ്പോര്‍ട്ട് പ്രസക്തമെന്ന് മന്ത്രി പ്രസാദ്
Thursday, August 15, 2024 11:48 PM IST
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗിൽ റിപ്പോര്‍ട്ട് പ്രസക്തമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. റിപ്പോര്‍ട്ടിലെ ഉള്‍ക്കൊളളാവുന്ന കാര്യങ്ങള്‍ അംഗീകരിക്കുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണോ ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്ന് പരിശോധിക്കണം. പശ്ചിമഘട്ട മേഖലയിലുണ്ടായ ദുരന്തങ്ങളുടെ അനുഭവത്തില്‍ നിന്നുകൊണ്ടുവേണം ഗാഡ്ഗില്‍-കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടുകളെ സമീപിക്കാന്‍.
പശ്ചിമഘട്ട മേഖലിയിലെ ഭൂവിനിയോഗം സംബന്ധിച്ച് പുതിയ ആലോചനകള്‍ ആവശ്യപ്പെടുന്ന സാഹചര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു.