ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ലെ പ്ര​തി​സ​ന്ധി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി .​വൈ. ച​ന്ദ്ര​ചൂ​ഡ്. സ്വാ​ത​ന്ത്ര്യം, സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ല്‍ നി​ന്നു​ള്ള മു​ക്തി എ​ന്നി​വ​യു​ടെ മ​ഹി​മ​യ​റി​യാ​തെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​വ​യു​ടെ മ​ഹ​ത്വ​മ​റി​യാ​ന്‍ പ​ഴ​യ ക​ഥ​ക​ള്‍ ഓ​ര്‍​മ​യി​ലു​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​നം പൗ​ര​നെ​ന്ന നി​ല​യി​ല്‍ ന​മ്മു​ടെ ക​ട​മ​ക​ളു​ടെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗ്ലാ​ദേ​ശി​ൽ സം​വ​ര​ണ വി​രു​ദ്ധ ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ ഷെ​യ്ഖ് ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് രാ​ജ്യം​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട​ക്കാ​ല സ​ര്‍​ക്കാ​ര്‍ ത​ല​വ​നാ​യി മു​ഹ​മ്മ​ദ് യൂ​നു​സ് അ​ധി​കാ​ര​മേ​റ്റു.