തി​രു​വ​ന​ന്ത​പു​രം: സ​മാ​ന്ത​ര പ്ര​വ​ര്‍​ത്ത​നം ക​മ്മ്യൂ​ണി​സ്റ്റ് രീ​തി​യ​ല്ലെ​ന്ന​ത് കെ.​ഇ. ഇ​സ്മാ​യി​ലി​നും അ​റി​യാ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സ​മാ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തും തെ​റ്റാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്ടെ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ളെ സി​പി​ഐ നേ​രി​ടു​മെ​ന്നും ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ചു. പാ​ല​ക്കാ​ട്ടെ സേ​വ് സി​പി​ഐ ഫോ​റ​ത്തെ ഇ​സ്മാ​യി​ൽ പി​ന്തു​ണ​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

വ്യാ​ജ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് വി​വാ​ദം പോ​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ രീ​തി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ട​തു​ന​യം ഇ​ത​ല്ലന്ന് കെ.​കെ. ശൈ​ല​ജ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.