എം പോക്സ്; ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Thursday, August 15, 2024 7:55 AM IST
ന്യൂഡൽഹി: എം പോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലും സമീപ രാജ്യങ്ങളിലും എം പോക്സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
13 രാജ്യങ്ങളിലാണ് എം പോക്സ് റിപ്പോർട്ട് ചെയ്തത്. 60 ശതമാനം രോഗവർധനയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ആഫ്രിക്കയിൽ 517 പേരാണ് എം പോക്സ് ബാധിച്ച് മരിച്ചത്. 7000 പേർക്ക് രോഗം ബാധിച്ചതായാണ് സംശയം.