കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. കോ​യ​മ്പ​ത്തൂ​ര്‍ രാ​ജ​പാ​ള​യം തി​രു​മ​ഗ​ര കോ​ള​നി​യി​ല്‍ രാ​ധ യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ല​ങ്ങാ​ട് പോ​ലീ​സാ​ണ്് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​റ​വൂ​രി​ല്‍​നി​ന്ന് ആ​ലു​വ​യ്ക്ക് യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ബാ​ഗി​ല്‍​നി​ന്ന് പ​ണം അ​ട​ങ്ങി​യ പേ​ഴ്‌​സ് മോ​ഷ്ടി​ച്ച രാ​ധ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം, വ​ട​ക്കാ​ഞ്ചേ​രി സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​തി​ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.