മധ്യപ്രദേശില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
Thursday, August 15, 2024 3:54 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ അസ്ലാന റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ട്രെയിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്.
ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കാറ്റ്നി-ബിന സെക്ഷനില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.