വിനേഷിനായി നിയമ പോരാട്ടം തുടരും; അപ്പീൽ തള്ളിയതിൽ നിരാശയെന്ന് പി.ടി. ഉഷ
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ അപ്പീൽ കോടതി കതള്ളിയതിൽ നിരാശയുണ്ടെന്ന് ഐഒഎ അധ്യക്ഷ പി.ടി. ഉഷ. വിഷയത്തിൽ നിയമപോരാട്ടം തുടരുമെന്നും പി.ടി. ഉഷ വ്യക്തമാക്കി.
ഗുസ്തി നിയമത്തിൽ ആഴത്തിലുള്ള പരിശോധന വേണമെന്നും അവർ പറഞ്ഞു. നേരത്തെ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ താരം നൽകിയ അപ്പീൽ തള്ളിയിരുന്നു. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയാണ് അപ്പീൽ തള്ളിയത്.
പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അതിനാൽ വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയത്.