കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് ; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
Wednesday, August 14, 2024 5:57 PM IST
കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ തിരിമറി നടത്തി മൂന്നുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
പ്രതി അഖിൽ സി.വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അന്വേഷണ സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
കോട്ടയം വെസ്റ്റ് പോലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. കേസിൽ ഉൾപ്പെട്ട മൂന്നു ജീവനക്കാരെ കഴിഞ്ഞ ദിവസം നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു,