ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന് വേ​ണ്ടി​ ഈ​ശ്വ​ര്‍ മ​ല്‍​പെ നടത്തിയ തിരച്ചിലിൽ ട്രക്കിന്‍റെ ലോഹഭാഗം കണ്ടെത്തി. ഗംഗാവാലിപുഴയുടെ അടിത്തട്ടിൽ നടത്തിയ പരിശോധനയിലാണ് ലോഹഭാഗം കണ്ടെത്തിയത്.

എന്നാൽ ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് വാഹന ഉടമ മനാഫ് പ്രതികരിച്ചു. ഇതോടെ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട മറ്റേതെങ്കിലും ട്രക്കിന്‍റെ ഭാഗമാകാം ഇതെന്നാണ് സൂചന.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ഒ​ഴു​ക്കും കാ​ര​ണം നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന തി​ര​ച്ചി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. എ​സ്ഡി​ആ​ര്‍​എ​ഫും ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘ​വും ഇന്ന് രാവിലെ തിരച്ചിലിനായി പുഴയിലിറങ്ങി.

പു​ഴ​യി​ലെ അ​ടി​യൊ​ഴു​ക്ക് കു​റ​ഞ്ഞ​തും വെ​ള്ളം തെ​ളി​ഞ്ഞ​തും തി​ര​ച്ചി​ലി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ മ​ഴ കു​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​തും ആ​ശ്വാ​സ​മാ​ണ്. ഉ​ച്ച​യ്ക്ക് ശേ​ഷം കൂ​ടു​ത​ൽ ഡൈ​വ​ർ​മാ​ർ പു​ഴ​യി​ൽ ഇ​റ​ങ്ങും.