ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം വനത്തിൽ കുടുങ്ങി
Tuesday, August 13, 2024 11:41 PM IST
മലപ്പുറം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി തെരച്ചിലിന് പോയ 14 അംഗ സംഘം വനത്തിൽ കുടുങ്ങി. എസ്ഡിപിഐ പ്രവര്‍ത്തകരായ 14അംഗ സംഘമാണ് പരപ്പൻപാറയിലെ വനമേഖലയില്‍ കുടുങ്ങിയത്.
പോത്ത് കല്ല് ചാലിയാറിൽ തെരച്ചിലിനു പോയവരാണ് കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവര്‍ വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.
വനമേഖലയോട് ചേര്‍ന്നുള്ള പുഴയ്ക്ക് സമീപത്തുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും ഇവർ അറിയിച്ചു.