റീ-ബിൽഡ് വയനാട്; നോർക്ക റൂട്ട്സ് 28 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
Tuesday, August 13, 2024 9:47 PM IST
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നോർക്കാ റൂട്ട്സ് 28 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്.
നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിയും ചേർന്നാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
നോര്‍ക്ക റൂട്ട്സിന്റെയും ജീവനക്കാരുടെ വിഹിതവും ചേർത്ത് സമാഹരിച്ച 25 ലക്ഷം രൂപ, നോര്‍ക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്റെ രണ്ടു മാസത്തെ പെന്ഷന് തുകയായ 50,000 രൂപ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപ, ബംഗളൂരുവിലെ പ്രവാസികളായ മനോജ്, കെ. വിശ്വനാഥന്റെയും കുടുംബത്തിന്റെയും 1,17,257 രൂപ, അന്തോണി സ്വാമിയുടേയും കുടുംബത്തിന്റെയും 1,05,500 രൂപ ഉള്‍പ്പെടെയുളള ചെക്കുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.