വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം; പ്രതിയെ ഓടിച്ചിട്ടു പിടികൂടി
Tuesday, August 13, 2024 5:41 PM IST
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം നടത്തിയ വയോധികനെ ഓടിച്ചിട്ടു പിടികൂടി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂര്‍ - പത്തനംതിട്ട റൂട്ടിലോടുന്ന ബസിലുണ്ടായ സംഭവത്തിൽ ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശി (75) ആണ് പിടിയിലായത്.
കണ്ടക്ടര്‍ സീറ്റിനു പിന്നിലിരുന്ന ഇയാൾ അതിക്രമം നടത്തുകയായിരുന്നു. ബസ് നിർത്തിയ ഉടനെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യാത്രക്കാർ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.