വിനേഷ് ഫോഗട്ടിന്റെ അപ്പീൽ; വിധി ചൊവ്വാഴ്ച
Monday, August 12, 2024 11:03 PM IST
പാരീസ്: ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തി ഫൈനലിൽ അയോഗ്യത ലഭിച്ചതിനെതിരെ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.
ഇന്ത്യൻ സമയം രാത്രി 9.30ന് മുമ്പായി വിധി പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 ഗ്രാമിൽ കൂടുതൽ ശരീരഭാരമാണ് താരത്തിന് തിരിച്ചടിയായത്.
ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം.