വയനാട്ടിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിന് സാധ്യത
Monday, August 12, 2024 10:12 PM IST
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ പെയ്യുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിൽ അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
ഉരുൾപൊട്ടലുണ്ടായ മേപ്പാടി, മൂപ്പൈനാട്പ ഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്.
കുറുമ്പാലക്കോട്ടയിൽ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പിൽ പറയുന്നു.