കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​കാ​ൻ പാ​ല​രു​വി എ​ക്സ്പ്ര​സ് ട്രെ​യി​ൻ മു​ള​ന്തു​ര​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ടു​ന്ന ന​ട​പ​ടി​ക്കെ​തി​രെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. എ​റ​ണാ​കു​ളം ടൗ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് യാ​ത്ര​ക്കാ​ർ നി​വേ​ദ​നം ന​ല്‍​കി. രാ​വി​ലെ 8.25 എ​റ​ണ​കു​ളം ടൗ​ണി​ലെ​ത്തു​ന്ന വ​ന്ദേ ഭാ​ര​തി​ന് ക​ട​ന്നു​പോ​കാ​നാ​യാ​ണ് പാ​ല​രു​വി എ​ക്സ്പ്ര​സ് മു​ള​ന്തി​രു​ത്തി​യി​ല്‍ പി​ടി​ച്ചി​ടു​ന്ന​ത്. 7.52 ന് ​മു​ള​ന്തു​രു​ത്തി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട പാ​ല​രു​വി പ​ല​പ്പോ​ഴും അ​ര മ​ണി​ക്കൂ​റോ​ളം വ​ന്ദേ ഭാ​ര​ത് ക​ട​ന്നു​പോ​കാ​നാ​യി പി​ടി​ച്ചി​ടാ​റു​ണ്ട്.

പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​ക്കാ​രും സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നാ​ണ് പാ​ല​രു​വി എ​ക്സ്പ്ര​സ്. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചെ​ത്തി​യാ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. പാ​ല​രു​വി എ​ക്സ്പ്ര​സി​നെ മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ടു​ന്ന​തി​ന് പ​ക​രം തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ പി​ടി​ച്ചി​ട്ടാ​ല്‍ ജോ​ലി​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​വു​ക​യാ​ണെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.​പാ​ല​രു​വി​ക്കും വേ​ണാ​ടി​നു​മി​ട​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യു​ണ്ടെ​ന്നും ഈ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രു മെ​മു​വോ പാ​സ​ഞ്ച​റോ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ യാ​ത്ര പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ പാ​ല​രു​വി​യി​ലെ യാ​ത്ര പ​ല​പ്പോ​ഴും ദു​ഷ്ക്ക​ര​മാ​ണെ​ന്നും ട്രെ​യി​നി​ല്‍ കൂ​ടു​ത​ല്‍ കോ​ച്ചു​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും പാ​ല​രു​വി എ​ക്സ്പ്ര​സി​ലെ യാ​ത്ര ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ റെ​യി​ല്‍ വേ ​താ​ല്പ​ര്യം കാ​ണി​ക്കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ഫ്ര​ണ്ട്സ് ഓ​ണ്‍ റെ​യി​ല്‍​സ് സെ​ക്ര​ട്ട​റി ലി​യോ​ണ്‍​സ് ആ​രോ​പി​ച്ചു.