വിജിലൻസ് മേധാവിയായി യോഗേഷ് ഗുപ്ത ചുമതലയേറ്റു
Monday, August 12, 2024 8:06 PM IST
തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് മേധാവിയായി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐലും സേവനം അനുഷ്ഠിച്ചിട്ടുള്ള യോഗേഷ് ഗുപ്ത ബീവറേജസ് കോർപ്പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലൻസ് ഡയറക്ടർ പദവിയിലേക്ക് എത്തുന്നത്.
പുതിയ നിയമനം ലഭിച്ചതോടെ യോഗേഷ് ഗുപ്തക്ക് ഡിജിപി പദവി കൂടി ലഭിച്ചേക്കും. സർവീസില്‍ നിന്ന് വിരമിക്കാൻ ഒരു വർഷം ബാക്കി നില്ക്കെകയാണ് ടി.കെ. വിനോദ് കുമാർ പദവിയില്‍ നിന്നും സ്വയം വിരമിച്ചത്.
പദവിയില്‍ നിന്നും വിരമിച്ച അദ്ദേഹം യുഎസില്‍ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കാരലീനയില്‍ അധ്യാപക ജോലിയില്‍ പ്രവേശിക്കും.