പുലിക്കുന്നിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു
Monday, August 12, 2024 6:26 PM IST
മുണ്ടക്കയം: പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു. വൈകുന്നേരം അഞ്ചിന് പുലിക്കുന്ന് ഇല്ലിക്കൂപ്പിന് സമീപത്തുണ്ടായ അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.
മുണ്ടക്കയത്ത് നിന്നും പത്തനംതിട്ടയ്ക്കു പോയ കെഎസ്ആർടിസി ബസും എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് മുണ്ടക്കയം - എരുമേലി റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.