ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
Monday, August 12, 2024 8:20 AM IST
പാറ്റ്ന: ബിഹാര്‍ ജെഹാനാബാദ് ജില്ലയിലെ ബാരാവര്‍ കുന്നുകളിലെ ബാബ സിദ്ധേശ്വര്‍ നാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര് മരിച്ചു. 35ല്‍ പരം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായത്. പ്രത്യേക പൂജ നടക്കുന്ന സമയം ക്ഷേത്രത്തിനുള്ളില്‍ തിരക്ക് വര്‍ധിക്കുകയായിരുന്നു.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജഹാനാബാദ് ജില്ലാ മജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു.