തമിഴ്നാട്ടിൽ വാഹനാപകടം; അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Monday, August 12, 2024 1:33 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു. സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ചെന്നൈ-തിരുപ്പതി ദേശീയപാതയിലാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റി.