ദമനിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി
Monday, August 12, 2024 12:34 AM IST
ദമൻ: കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി. പന്തളം സ്വദേശിയായ ദമൻ സമാജം അംഗം മുരളീധരൻ നായരുടെ മകൻ അശ്വിൻ മുരളിയെ (20) ആണ് കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ പോയ അശ്വിനെ തിരകളിൽപ്പെട്ട കാണാതാകുകയായിരുന്നു. രക്ഷാ ടീമും, മുങ്ങൽ വിദഗ്ധരും രാത്രി ഏഴ് വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
സിൽവാസ്സ എസ്എസ്ആർ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് അശ്വിൻ.