കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 800 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ല്‍. മാ​ങ്കാ​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ള്‍.

ഒ​ഡീ​ഷ സ്വ​ദേ​ശി സു​ശാ​ന്ത് കു​മാ​ര്‍ സ്വ​യി​ന്‍(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സു​ശാ​ന്ത് കു​മാ​റി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

നാ​ട്ടി​ല്‍ നി​ന്ന് തി​രി​കേ വ​രു​മ്പോ​ള്‍ ക​ഞ്ചാ​വും കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഫ​റോ​ക്ക് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി ​കെ നി​ഷി​ല്‍ കു​മാ​ര്‍, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മി​ല്‍​ട്ട​ണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ സു​ശാ​ന്തി​നെ പി​ടി​കൂ​ടി​യ​ത്.