ക​ൽ​പ്പ​റ്റ : ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തു​ന്നു. മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, മേ​പ്പാ​ടി നി​വാ​സി​ക​ളു​ടെ ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് തി​ങ്ക​ളാ​ഴ്ച ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

മേ​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ള്‍, മൗ​ണ്ട് താ​ബോ​ര്‍ ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ അ​റി​യി​ച്ചു.

ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍, ഐ​ടി മി​ഷ​ന്‍, അ​ക്ഷ​യ എ​ന്നി​വ​യെ ഏ​കോ​പി​പ്പി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.