ഷിരൂര്‍ ദൗത്യം; തിരച്ചിലിന്റെ കാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് കളക്ടര്‍
Sunday, August 11, 2024 3:01 PM IST
ബംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചിലിന്റെ കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമാകുമെന്നാണ് നിഗമനം.
ചൊവ്വാഴ്ച പുഴയിലെ ഒഴുക്ക് കുറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഗംഗാവാലി പുഴയിലെ നിലവിലെ ഒഴുക്ക് 5.4 നോട്സാണ്.
ഈ സാഹചര്യത്തില്‍ തിരച്ചില്‍ സാധ്യമല്ല. പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ട് എത്തിയാല്‍ തിരച്ചില്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.