അട്ടമലയില്‍ പുലി ഇറങ്ങിയതായി സംശയം; വനംവകുപ്പ് പരിശോധന തുടങ്ങി
Sunday, August 11, 2024 1:04 PM IST
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈക്ക് സമീപമുള്ള അട്ടമലയില്‍ പുലി ഇറങ്ങിയതായി സംശയം. അട്ടമല സ്വദേശി സുരേഷിന്റെ പശുവിനെ പുലി ആക്രമിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
നിലമ്പൂര്‍ കാടുകളോട് അതിരിടുന്ന പ്രദേശമാണിത്. പ്രദേശത്തെ ആളുകള്‍ ക്യാമ്പിലായതിനാല്‍ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ വിഷയത്തിന് അടിയന്തരമായി പരിഹാരം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം സാരമായി പരിക്കേറ്റ പശുവിന് ചികിത്സ നല്കി. പശു സുഖം പ്രാപിച്ച് വരികയാണെന്നാണ് വിവരം.