പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
Sunday, August 11, 2024 12:34 PM IST
തൃശൂര്‍: ഫുട്ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മാധവ് ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മണ്ണൂത്തി പെന്‍ഷന്‍മൂല ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. പന്ത് വയറ്റില്‍ ഇടിച്ചതിനേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിക്കെയാണ് മരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.