ദുരന്തഭൂമിയിലെ തിരച്ചില്‍; പരപ്പന്‍പാറയിൽ ശരീരഭാഗങ്ങള്‍ കണ്ടെത്തി
Sunday, August 11, 2024 12:22 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെ തിരച്ചിലിൽ ഇന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് സന്നദ്ധപ്രവര്‍ത്തകരുടെയും ഫോറസ്റ്റ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
ഇത് ഇവിടെനിന്ന് എയര്‍ ലിഫ്റ്റ് ചെയ്യും. സ്ഥലത്ത് കൂടുതല്‍ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ ഭാഗത്ത് തിരച്ചില്‍ തുടരുകയാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയില്‍ ഇന്ന് വിപുലമായ ജനകീയ തിരച്ചിലാണ് നടക്കുന്നത്. വിവിധ യുവജനസംഘടനകള്‍ തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.