മുൻ വിദേശകാര്യ മന്ത്രി കെ. നട്വർ സിംഗ് അന്തരിച്ചു
Sunday, August 11, 2024 6:01 AM IST
ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ. നട്വർ സിംഗ് (93) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം.
കോൺഗ്രസ് മുൻ എംപിയായിരുന്ന നട്വർ സിംഗ്, പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1984-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. നട്വർ സിംഗ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.1931-ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്.