പിതാവ് വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിൽ കൗമാരക്കാരൻ ജീവനൊടുക്കി
Sunday, August 11, 2024 5:08 AM IST
ലക്നോ: ഉത്തർപ്രദേശിൽ പിതാവ് വഴക്ക് പറഞ്ഞതിന് കൗമാരക്കാരൻ ജീവനൊടുക്കി. സഹറൻപൂരിലെ ദേവ്ബന്ദിലാണ് സംഭവം.
13കാരനാണ് മരിച്ചത്. സാരായ് പീർസാദഗാൻ പരിസരത്തെ പലചരക്ക് കടയുടമ ഷംഷറിന്റെ മകനും അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ ഉമർ ആണ് മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) സാഗർ ജെയിൻ പറഞ്ഞു.
കടയിലേക്ക് കുറച്ച് സാധനങ്ങൾ കൊണ്ടുവരാൻ ഷംസീർ ഉമ്മറിനോട് ആവശ്യപ്പെട്ടിരുന്നു. ഉമർ വിസമ്മതിച്ചപ്പോൾ ഷംസീർ ശകാരിച്ചു. തുടർന്ന് വീടിന്റെ മുകൾ നിലയിലേക്ക് പോയ ഉമർ തൂങ്ങി മരിക്കുകയായിരുന്നു.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുട്ടിയുടെ കുടുംബത്തിന് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.