വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
Sunday, August 11, 2024 3:20 AM IST
ആലപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ഡപ്യൂട്ടി ലേബർ ഓഫീസർ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. വടക്കനാര്യാട് സുമ നിവാസിൽ റ്റി. ബാബുരാജ് (59) ആണ് മരിച്ചത്.
മകളെ സ്കൂളിൽ ആക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബാബുരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.