35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍
Saturday, August 10, 2024 3:53 AM IST
ചെന്നൈ: 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിനാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്ക അറിയിച്ചു.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. നാല് ബോട്ടുകളും ശ്രീലങ്കന്‍ നേവി പിടിച്ചെടുത്തു.
ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്.