പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം
Friday, August 9, 2024 8:34 PM IST
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഓഗസ്റ്റ് 14ന് ഇരുവരും ഹാജരാകാനാണ് കോടതി നിർദേശം നൽകി.
അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കില്ലെന്നും ജസ്റ്റീസ് എ. ബദറുദീന്‍ നിർദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.