ന്യൂ​ഡ​ൽ​ഹി : ക​ലാ​പം പ​ട​രു​ന്ന ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു, ബു​ദ്ധ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് സ​ർ​കാ​ര്യ​വാ​ഹ് ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ളെ.

ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹി​ന്ദു​ക്ക​ളെ​യും മ​റ്റ് ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ, കൊ​ള്ള, ക്ഷേ​ത്ര​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ​യെ ആ​ർ​എ​സ്എ​സ് ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു.

അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ളെ ആ​വ​ശ്യ​പ്പെ​ട്ടു.