പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Friday, August 9, 2024 7:47 PM IST
കോട്ടയം: ചൂണ്ടയിടുന്നതിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി കാട്ടിപ്പറമ്പിൽ അനിയൻ കുഞ്ഞിന്റെ (39) മൃതദേഹമാണ് മൂന്നു ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ബുധനാഴ്ച കോടിമത കൊടൂരാറ്റിൽ ചൂണ്ടയിടാനെത്തിയതായിരുന്നു ഇയാൾ. തുടർന്ന് കാണാതാവുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മലരിക്കൽ മുട്ടം കടവിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോട്ടയം മാർക്കറ്റിലെ ഹോട്ടൽ ജീവനക്കാരനാണ് അനിയൻ കുഞ്ഞ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.