ദുരന്തമേഖല സന്ദര്‍ശിച്ച് മടങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം; ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപെട്ട ആള് മരിച്ചു
Friday, August 9, 2024 10:22 AM IST
വയനാട്: ചൂല്മലയിലെ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപെട്ട് ബന്ധുവീട്ടിലേക്ക് താമസം മാറിയ ദുരന്തബാധിതന് മരിച്ചു. ചൂല്മല സ്വദേശി കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്.
വ്യാഴാഴ്ച ദുരന്തമേഖല കണ്ട് മടങ്ങിയ ശേഷം ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് കുഞ്ഞുമുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.