കോ​ഴി​ക്കോ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ‌​ടി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വ​യ​നാ​ട്ടി​ല്‍ സൈ​ന്യ​ത്തി​ന്‍റെ​യും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ​യും സാ​ന്നി​ധ്യം ഒ​ഴി​ച്ചാ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു സ​ഹാ​യ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഭാ​വി​യി​ല്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള വാ​ണിം​ഗ് സി​സ്റ്റം സം​സ്ഥാ​ന​ത്താ​കെ ന​ട​പ്പാ​ക്ക​ണം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഇ​ര​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​നും മ​നു​ഷ്യ​നെ അ​വി​ടെ നി​ന്നും മാ​റ്റാ​നും സാ​ധി​ക്ക​ണം.

ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തു​മു​ള്ള ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലും ഉ​ണ്ടാ​ക​ണം. കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ ത​യാ​റാ​ക​ണം. വ​യ​നാ​ട് അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​ന്‍​പ് ന​ട​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്.

ഏ​ത് ന​യ​രൂ​പീ​ക​ര​ണം ന​ട​ത്തി​യാ​ലും അ​തി​ന്‍റെ പ്ര​ധാ​ന​ഘ​ട​കം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​യി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ക്വാ​റി​ക​ള്‍​ക്കും നി​യ​ന്ത്ര​ണം വേ​ണം. അ​ല്ലാ​തെ ക​ര്‍​ഷ​ക​ര​ല്ല പ​ശ്ചി​മ​ഘ​ട്ട​ത്തെ ദ്രോ​ഹി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.