ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍
Wednesday, August 7, 2024 9:43 AM IST
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിച്ചയില്‍ രേണുക അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ പ്രീതയാണ് കൊല്ലപ്പെട്ടത്. പ്രീതയുടെ ഭര്‍ത്താവ് ബാബുവിനും ആക്രമണത്തില്‍ പരിക്കുണ്ട്.
സംഭവത്തില്‍ ഇവരുടെ മരുമകന് അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനില്‍ കുമാറും ഭാര്യയുമായി വിവാഹ മോചനക്കേസ് നടക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി 11ന് ആയിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാബു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.