മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
Wednesday, August 7, 2024 7:20 AM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു.
ജൂലൈയിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഉണ്ടായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുന്നത് മുതലപ്പൊഴിയില്‍ പതിവാകുകയാണ്.