പന്തളത്ത് വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റ് അപകടം; രണ്ട് പേര് മരിച്ചു
Tuesday, August 6, 2024 9:42 AM IST
പത്തനംതിട്ട: പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്.
പന്നി കയറാതിരിക്കാന്‍ പാടശേഖരത്തില്‍ കെട്ടിയിരുന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് മരണം. ചന്ദ്രശേഖരനെയാണ് ആദ്യം ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റേ ആളും അപകടത്തിൽപെടുകയായിരുന്നു.