പത്തു വയസുകാരന് മരുന്നു മാറി കുത്തിവയ്ച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Tuesday, August 6, 2024 6:25 AM IST
തിരുവനന്തപുരം: പത്തു വയസുകാരന് മരുന്നു മാറി കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ഈ മാസം 21 ന് അകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് തേടിയത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി.
പനിക്കുള്ള ചികിത്സയ്ക്കിടെയാണ് കുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.