റേഷൻ വ്യാപാരി കമ്മീഷൻ; മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു
Tuesday, August 6, 2024 2:48 AM IST
തിരുവനന്തപുരം: റേഷൻ വ്യാപാരി കമ്മീഷൻ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കമ്മീഷൻ വിതരണത്തിന് ആവശ്യമായ തുകയാണ് അനുവദിച്ചത്.
ഇതിനായി 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി ബാലഗോപാൽ അറിയിച്ചു.
ദേശീയ ഭക്ഷ്യ നിയമത്തിന് കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് കമ്മീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്.